Posts

Blue Tiger Moth (Dysphania percota) വെങ്കണ നീലി

Image
മലയാളം പേര് : വെങ്കണനീലി Common name: Blue Tiger Moth  Scientific name: Dysphania percota   Charles Swinhoe, 1891 Family: Geometridae മനോഹരമായ ഇളംനീലയിൽ കറുത്ത പുള്ളികളോടുകൂടിയ ഒരു നിശാശലഭമാണ് വെങ്കണ നീലി - Blue Tiger Moth (Dysphania percota). പകൽ മെല്ലെ പറന്നു പരിലസിക്കുന്നതായതുകൊണ്ടു ഒരു പൂമ്പാറ്റയായി തെറ്റിദ്ധരിച്ചേക്കാം. വങ്കണമരമാണ് (Carallia brachiata) മാതൃസസ്യം. ശലഭം ഈ സസ്യത്തിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകൾ ഇതിന്റെ ഇലകൾ തിന്നു വളരുകയും ചെയ്യുന്നു. വങ്കണമരം പൊടിപ്പെടുക്കുമ്പോഴേക്കും ആളുകൾ വെട്ടിക്കളയുന്നതുകൊണ ്ടു ഇവയൊക്കെ ഇനിയെത്രകാലമുണ്ടാകുമെന്നു പറയാനാകില്ല. ശല്യവും തടസ്സവുമില്ലെങ്കിൽ ആ മരമവിടെ നിന്നോട്ടെ. അതിലും കുറെ ജീവനുകളുണ്ടെന്നോർക്കുക. കൂടാതെ ഒരുപാട് ഔഷധഗുണങ്ങളുമുണ്ടീ മരത്തിന്. തൊട്ടാലുടനെ പാമ്പു പത്തിയെടുക്കുന്നതുപോലെ എഴുന്നു നിൽക്കുന്ന ഇതിന്റെ ലാർവകൾ വളരെ കൗതുകമുണർത്തുന്നവയാണ്. മഞ്ഞയും, ഓറഞ്ചും, ഇളംപച്ചകളർന്ന നീലയും, കറുത്തപുള്ളികളുമുള്ള ഇവയെ കാണാൻ അതിമനോഹരങ്ങളാണ്. ചിലപ്പോൾ പൂച്ചകളെപ്പോലെ ഇലയിൽ കിടന്നുരുളുന്നത് കാണാം. പ്യൂപ്പാവസ്ഥയിൽ ഒരു ഇലചുരുട്ടി അ

Life cycle of a Tawny coster butterfly (Acraea terpsicore)

Image
ഒരു തീച്ചിറകൻ ചിത്രശലഭത്തിന്റെ ജീവിതചക്രം... Life cycle of a Tawny coster butterfly (Acraea terpsicore) മുട്ട(ചിത്രത്തിലില്ല), ശലഭപ്പുഴു (Larvae), പ്യൂപ്പ , ശലഭം എന്നീ അവസ്ഥകളാണ് ഒരു ജീവിതചക്രത്തിലുള്ളത്. പൂടപ്പഴം, മൂക്കളപ്പഴം (Passiflora foetida) എന്നൊക്കെ പേരുള്ള സസ്യമാണ് പുഴുക്കളുടെ ഭക്ഷണം. ഇലകൾ അതിവേഗം തിന്നു പുഴുക്കൾ പ്യുപ്പാവസ്ഥയിലെത്തുന്നു. പ്യുപ്പ വിരിഞ്ഞാണ് ശലഭം പുറത്തു വരുന്നത്... Life cycle of a Tawny Coster butterfly ( Acraea terpsicore )

Antlion (Myrmeleontidae) & it's larvae.

Image
മലയാളം പേര്: കുഴിയാന  Common name: Antlion Scientific name: ‎ Myrmeleontidae Family‎: ‎ Myrmeleontidae  ‎Latreille‎, 1802 Order‎: ‎ Neuroptera കുഴിയാനത്തുമ്പിയും കുഴിയാനയും.... മുകളിൽ കാണുന്ന തുമ്പിയുടെ ലാർവയാണ് താഴെക്കാണുന്ന കുഴിയാന എന്ന് കുറേപേർക്കെങ്കിലും അറിയാൻ വഴിയില്ല.... Antlion എന്ന ഷഡ്പദം egg,larva, pupa or cocoon, adult (complete metamorphosis) എന്നീ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്നു.  ഒരു ജീവിതചക്രം പൂർത്തിയാകാൻ ചിലപ്പോൾ രണ്ടു മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാം.  കുഴിയാന പുറകോട്ടു മാത്രം സഞ്ചരിക്കുന്ന ജീവിയാണ്.  കുഴിയിൽ കാൽ വഴുതി വീഴുന്ന ഉറുമ്പുകളും മറ്റു ചെറുജീവികളുമാണ് കുഴിയാനയുടെ ഭക്ഷണം.  പൂർണ്ണ വളർച്ചയെത്തുമ്പോൾ(Adult) ചിറകുള്ള, മുകളിൽ കാണിച്ചിരിക്കുന്ന രൂപത്തിലേക്ക് മാറുന്നു. Antlion ( Myrmeleontidae ) & it's larvae. ഈ തുമ്പിയും സാധാരണ നമ്മൾ കാണുന്ന തുമ്പിയും(Dragonfly) തമ്മിൽ യാതൊരു ബന്ധവുമില്ല. Larvae of  Antlion (Myrmeleontidae)   Antlion (Myrmeleontidae) Adult   Antlion (Myrmeleontidae) Adult   Antlion (Myrmeleontidae) A

Life cycle of 'Transverse Ladybird Beetle - Coccinella transversalis'

Image
Life cycle of 'Transverse Ladybird Beetle - Coccinella transversalis' ഇംഗ്ളീഷിൽ "ട്രാൻസ്‌വേഴ്സ് ലേഡിബേഡ്" എന്നറിപ്പെടുന്ന ഒരു ചെറുവണ്ടിന്റെ ജീവിതചക്രമാണ് താഴെ കാണിച്ചിരിക്കുന്നത്.മുട്ടക ൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല...ക്ഷമിക്ക ുക... 1 - ലാർവ  2 - പ്യൂപ്പ,  3 - പ്യൂപ്പയിൽ നിന്നും വണ്ട് പുറത്തുവരുന്നു,  4 -മുതിർന്ന വണ്ട്.... ഷഡ്പദങ്ങൾക്കു രണ്ടു തരത്തിലുള്ള ജീവിത ചക്രങ്ങളാണുള്ളത്...പൂർണ്ണ ജീവിതചക്രവും (C omplete Metamorphosis), അപൂർണ്ണജീവിതചക്രവും(Incomp lete Metamorphosis)...പൂർണ്ണ ജീവിതചക്രത്തിൽ മുട്ട(eggs), ലാർവ(Larva), പ്യൂപ്പ(Pupa), മുതിർന്നവർ(Adult) എന്നീ നാല് അവസ്ഥകളാണുള്ളതെങ്കിൽ, അപൂർണ്ണജീവിതചക്രത്തിൽ മുട്ട, ലാർവ, മുതിർന്നവർ എന്ന മൂന്നു അവസ്ഥാഭേദങ്ങൾ മാത്രമേയുള്ളൂ.. തുമ്പികൾ പോലുള്ളവക്കു(Hemimetabolou s) അപൂർണ്ണജീവിതചക്രമാണെങ്കിൽ ശലഭങ്ങൾ, വണ്ടുകൾ മുതലായവക്ക്(Holometabolous ) പൂർണ്ണജീവിതചക്രമാണുള്ളത്. മുട്ടകൾ വിരിഞ്ഞു മുതിർന്ന ജീവിയുടെ(Adult) യാതൊരു രൂപസാദൃശ്യവുമില്ലാത്ത ലാർവകൾ അല്ലെങ്കിൽ പുഴുക്കൾ പുറത്തുവരുന്നു. ഇവ ഭക്ഷ്യസസ്യങ്ങളുടെ ഇലകൾ അതിവേഗം തിന്നു പ

Robber Flies (Asilidae)

Image
Common name: Robberfly Class:  Insecta Order:  Diptera Family:  Asilidae A Robber Fly (Asilidae) female preying on a Coreidae (Leaf footed Bug) ചാഴിയുടെ ഇനത്തിൽപ്പെട്ട ഒരു കീടത്തെ(pest) ഭക്ഷണമാക്കുന്ന ഒരു റോബ്ബർഫ്‌ളൈ. ശക്തമായ ശരീരഘടനയോടുകൂടിയ കർഷകമിത്രമായ ഒരു ഷഡ്പദമാണു് റോബ്ബർഫ്‌ളൈ. മാംസബുക്കുകളാണ് ഇവ. പ്രോബോസിസ്(Proboscis) എന്ന് പേരുള്ള അവയവമുപയോഗിച്ചു ഇരകളുടെ നീരൂറ്റിക്കുടിക്കുകയാണ് ഇവയുടെ രീതി. ജൈവകൃഷിക്ക് വളരെ പ്രാധാന്യമുള്ള ഇക്കാലത്തു ഈ ജൈവകീടനിയന്ത്രകങ്ങൾക്കും  (Natural pest control) പ്രാധാന്യമുണ്ട്. ഇവയെക്കൂടാതെ തുമ്പികളും, 'റെഡ്യൂവിടെ' (Reduviidae) കുടുംബത്തിൽപ്പെട്ട പ്രാണികളും കീടങ്ങളെ നിയന്ത്രിക്കുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നവരാണ്.അവയെക ്കുറിച്ചു പിന്നീട് പറയാം.  ഇവയെക്കുറിച്ചു ഇന്ത്യയിൽ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി കാണുന്നില്ല.  മനുഷ്യന്റെ വിവേചനരഹിതമായ കീടനാശിനി പ്രയോഗത്തിൽ ചത്തൊടുങ്ങുന്നതു ഉപദ്രവകാരികളായ പ്രാണികൾ മാത്രമല്ല, കർഷകമിത്രങ്ങളായ ഈ ഷഡ്പദങ്ങൾ കൂടിയാണെന്ന് ഓർമ്മിക്കുന്നത് നന്ന്.  A Robber Fly (Asilidae) female preying on a Coreid

Lessons from weaver ants (Oecophylla smaragdina).

Image
മലയാളം പേര്: നീറ്, പുളിയുറുമ്പ്   Common name:  Weaver ant  Scientific name: Oecophylla smaragdina Order: Hymenoptera Family: Formicidae Subfamily: Formicinae Tribe: Oecophyllini   Emery, 1895 Genus: Oecophylla   Smith, 1860 How to make an emergency bypass? Lessons from weaver ants (Oecophylla smaragdina). അത്യാവശ്യ ഘട്ടങ്ങളിൽ പുളിയുറുമ്പുകൾ എങ്ങേനെയാണ് ഒരെളുപ്പവഴി(Bypass) ഉണ്ടാക്കുന്നതെന്ന് നോക്കൂ... മുൻപ് പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രമാണ്. എങ്കിലും കാണാത്തവർക്കായി ഒരിക്കൽക്കൂടി.. ലക്ഷ്യത്തിലേക്കുള്ള മരച്ചില്ലകൾ അടുത്തായിരിക്കുകയും ഒരുപാട് ചുറ്റിക്കറങ്ങേണ്ട അവസ്ഥയുണ്ടാകുമ്പോഴും, മരത്തിനു താഴെ വെള്ളക്കെട്ടുപോലുള്ള ബുദ് ധിമുട്ടുകൾ നേരിടുമ്പോഴും പുളിയുറുമ്പുകൾ ഉണ്ടാക്കുന്നതാണ് ഈ കുറുക്കുവഴി(Bypass). പണിക്കാരൻ ഉറുമ്പുകൾ(worker ants) രണ്ടുവശത്തുനിന്നും, താഴേക്കിറങ്ങിയും മുകളിലേക്കെത്തിപ്പിടിച്ചും  ഒരു നൂൽപ്പാലം പോലെയായിത്തീരുന്നു. അതില്‍ പിടിച്ചുകയറി മറ്റു ഉറുമ്പുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നു... ഒരുപാട് പരീക്ഷണനിരീക്ഷണങ്ങൾക്കു ഒരു വഴികാട്ടിയായിത്തീർന്നിട്ടു ണ്ട് ഈ ചിത്രം എന്നതിൽ വ

Life cycle of Southern Birdwing(Triodes minos)

Image
മലയാളം പേര്: ഗരുഡ ശലഭം   Common name:  Southern Birdwing Scientific name:   Triodes minos Family‎: ‎Papilionidae Order: Lepidoptera Life cycle of Southern Birdwing( Triodes minos ) ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന്റെ ജീവിതാവസ്ഥകൾ....പുഴു, പ്യൂപ്പ, ശലഭം. ഭക്ഷ്യസസ്യങ്ങൾ - ഈശ്വരമൂലി(ഈശ്വരമുല്ല,ഗരുഡക ്കൊടി, കർളകം),അൽപം എന്നിവ. കൃഷ്ണകിരീടം അഥവാ പഗോഡ എന്ന പൂവിനോട് ഒരു പ്രത്യേക മമതയുണ്ട് ഈ ശലഭത്തിന്. Life cycle of  Southern Birdwing( Triodes minos )