Life cycle of 'Transverse Ladybird Beetle - Coccinella transversalis'
Life cycle of 'Transverse Ladybird Beetle - Coccinella transversalis'
ഇംഗ്ളീഷിൽ "ട്രാൻസ്‌വേഴ്സ് ലേഡിബേഡ്" എന്നറിപ്പെടുന്ന ഒരു ചെറുവണ്ടിന്റെ ജീവിതചക്രമാണ് താഴെ കാണിച്ചിരിക്കുന്നത്.മുട്ടകൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല...ക്ഷമിക്കുക...
1 - ലാർവ
2 - പ്യൂപ്പ,
3 - പ്യൂപ്പയിൽ നിന്നും വണ്ട് പുറത്തുവരുന്നു,
4 -മുതിർന്ന വണ്ട്....
ഷഡ്പദങ്ങൾക്കു രണ്ടു തരത്തിലുള്ള ജീവിത ചക്രങ്ങളാണുള്ളത്...പൂർണ്ണജീവിതചക്രവും (Complete Metamorphosis), അപൂർണ്ണജീവിതചക്രവും(Incomplete Metamorphosis)...പൂർണ്ണജീവിതചക്രത്തിൽ മുട്ട(eggs), ലാർവ(Larva), പ്യൂപ്പ(Pupa), മുതിർന്നവർ(Adult) എന്നീ നാല് അവസ്ഥകളാണുള്ളതെങ്കിൽ, അപൂർണ്ണജീവിതചക്രത്തിൽ മുട്ട, ലാർവ, മുതിർന്നവർ എന്ന മൂന്നു അവസ്ഥാഭേദങ്ങൾ മാത്രമേയുള്ളൂ.. തുമ്പികൾ പോലുള്ളവക്കു(Hemimetabolous) അപൂർണ്ണജീവിതചക്രമാണെങ്കിൽ ശലഭങ്ങൾ, വണ്ടുകൾ മുതലായവക്ക്(Holometabolous) പൂർണ്ണജീവിതചക്രമാണുള്ളത്. മുട്ടകൾ വിരിഞ്ഞു മുതിർന്ന ജീവിയുടെ(Adult) യാതൊരു രൂപസാദൃശ്യവുമില്ലാത്ത ലാർവകൾ അല്ലെങ്കിൽ പുഴുക്കൾ പുറത്തുവരുന്നു. ഇവ ഭക്ഷ്യസസ്യങ്ങളുടെ ഇലകൾ അതിവേഗം തിന്നു പ്യുപാവസ്ഥയിലെത്തുന്നു...പ്യൂപ്പകൾ സമാധിയിലാവുകയും അനുകൂല കാലാവസ്ഥയിൽ വിരിഞ്ഞു മുതിർന്ന ഷഡ്പദം പുറത്തുവരികയും ചെയ്‌യുന്നു...വളരെ ചുരുങ്ങിയ വിവരങ്ങളാണ് ചേർത്തിട്ടുള്ളത്...{ഇന്റർനെറ്റിൽ നിന്നും ഷഡ്പദങ്ങളെക്കുറിച്ചു നന്നായി പഠിച്ചവരിൽനിന്നും കിട്ടിയ അറിവുകളാണ്...എനിക്ക് എന്റോമോളജി(Entomology) എന്ന പഠനശാഖയുമായി ഇങ്ങനെയുള്ള ബന്ധങ്ങൾ മാത്രമേയുള്ളൂ.}
ഇംഗ്ളീഷിൽ "ട്രാൻസ്‌വേഴ്സ് ലേഡിബേഡ്" എന്നറിപ്പെടുന്ന ഒരു ചെറുവണ്ടിന്റെ ജീവിതചക്രമാണ് താഴെ കാണിച്ചിരിക്കുന്നത്.മുട്ടക
1 - ലാർവ
2 - പ്യൂപ്പ,
3 - പ്യൂപ്പയിൽ നിന്നും വണ്ട് പുറത്തുവരുന്നു,
4 -മുതിർന്ന വണ്ട്....
ഷഡ്പദങ്ങൾക്കു രണ്ടു തരത്തിലുള്ള ജീവിത ചക്രങ്ങളാണുള്ളത്...പൂർണ്ണജീവിതചക്രവും (Complete Metamorphosis), അപൂർണ്ണജീവിതചക്രവും(Incomp
![]() |
Life cycle of 'Transverse Ladybird Beetle - Coccinella transversalis' |
Nice...
ReplyDeleteThank you
Delete