Tea Mosquito Bug (Helopeltis Theivora)

മലയാളം പേര്: തേയിലക്കൊതുക്
Common name: Tea Mosquito Bug
Scientific name: Helopeltis Theivora
Order: Hemiptera
Suborder: Heteroptera
Family: Miridae
Subfamily: Bryocorinae
Tribe: Monaloniini
Genus: Helopeltis

തേയിലയെ ആക്രമിക്കുന്ന ഒരു പ്രധാന കീടം. നമ്മുടെ നാട്ടിൽ കശുമാവിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രാണി. പേരയിൽ ഇതിന്റെ ആക്രമണം ചെറുതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ധൃതരാഷ്ട്രപ്പച്ച(Mikania micrantha) എന്ന കളസസ്യത്തിന്മേലാണ് ഇതിനെ ഞാൻ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. പക്ഷെ ഈ കളക്ക് നാശമുണ്ടാക്കുന്നുണ്ടോ എന്നതിനെക്കുറിച്ചു എനിക്കറിവില്ല.
തേയിലയുടെ കിളുന്നിലകളിലും കൊളുന്തുകളിലും ഇവയുടെ proboscis എന്ന അവയവം ഉപയോഗിച്ചു തുളച്ചു നീരൂറ്റിക്കുടിക്കുകയാണ് ഇവയുടെ രീതി. അതോടൊപ്പം ഉമിനീരിലൂടെ കുത്തിവെക്കപ്പെടുന്ന വിഷദ്രാവകം ഇലയുടെയും ഇളം തണ്ടുകളുടെയും ചുറ്റുമുള്ള കോശങ്ങളെ നശിപ്പിക്കുകയും അത് ഉണങ്ങാനാരംഭിക്കുകയും ചെയ്യുന്നു. തേയിലയെ സംബന്ധിക്കുന്ന കുറെ വിദേശ സൈറ്റുകളിൽ എന്റെ അനുവാദത്തോടെ ഈ ചിത്രം ഉപയോഗിക്കുന്നുണ്ട് എന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു.

Tea Mosquito Bug (Helopeltis Theivora)

Comments

Post a Comment

Popular posts from this blog

Life cycle of 'Transverse Ladybird Beetle - Coccinella transversalis'

Lessons from weaver ants (Oecophylla smaragdina).