Velvet ant (Mutillidae)

Scientific name: Mutillidae
Genus: dasymutilla
Family: Mutillidae; Latreille, 1802
Phylum: Arthropoda
Order: Hymenoptera
Higher classification: Vespoidea

വളരെ പ്രകടമായ ആൺപെൺ വ്യത്യാസങ്ങളോട് കൂടിയ ഒരു കടന്നൽ കുടുംബമാണ് മൾട്ടിലിഡെ (multillidae). സാധാരണയായി വെൽവെറ്റ് ആന്റ് (Velvet ant) എന്ന് വിളിക്കപ്പെടുന്നു. പെൺകടന്നലുകൾക്കു ചിറകുകൾ ഇല്ല എന്ന് മാത്രമല്ല, രോമാവൃതമായിരിക്കുന്ന ഒരു ഉറുമ്പിനെപ്പോലെ തോന്നിക്കുകയും ചെയ്യും(മുകളിലെ ചിത്രം). അതുകൊണ്ടു ആദ്യകാലങ്ങളിൽ ഇതിനെയൊരു ഉറുമ്പായി കരുതിപ്പോന്നിരുന്നു. ആൺകടന്നൽ പെണ്ണിനെയപേക്ഷിച്ചു വളരെ വലുതാണ് (താഴെ ഇണ ചേരുന്ന ചിത്രം ശ്രദ്ധിക്കുക). ഇവയുടെ ഇണചേരൽ വളരെ കൗതുകമുളവാക്കുന്നതാണ്. വളരെ ഉറപ്പുള്ള പുറന്തോടാണ് ഇവയുടേത്. സാധാരണഗതിയിൽ വലിയ ആക്രമണകാരികളല്ല. എങ്കിലും പ്രതിരോധമെന്ന നിലയിൽ അപൂർവ്വമായി ഇവ കുത്താറുണ്ട്. ഇവയുടെ കുത്ത് കഠിനവും നീണ്ടുനിൽക്കുന്നതുമായ വേദനയുളവാക്കുന്നതാണ് . എങ്കിലും വിഷത്തിന്റെ അളവ് വച്ച് നോക്കുമ്പോൾ തേനീച്ചകളുടെ അത്രയുമില്ല. പ്രായപൂർത്തിയായ കടന്നലുകളുടെ പ്രധാന ആഹാരം പൂന്തേൻ തന്നെയാണ്. ഇവ പേപ്പർ വാസ്‌പുകളെപ്പോലെ കോളനിയായി ജീവിക്കുന്നവയല്ല.

Female & mating pair


Mating

Mating

Comments

Post a Comment

Popular posts from this blog

Life cycle of 'Transverse Ladybird Beetle - Coccinella transversalis'

Lessons from weaver ants (Oecophylla smaragdina).

Tea Mosquito Bug (Helopeltis Theivora)