Potter wasp

മലയാളം പേര്: വേട്ടാളൻ, വേട്ടാവളിയൻ 
Common name: Potter wasp 
Scientific name: Eumeninae
Family: Vespidae
Phylum: Arthropoda
Order: Hymenopterans

             ജനലിന്റെ കതകുകളിൽ, ചുമരിന്റെ മൂലകളിൽ, മരക്കമ്പുകളിൽ തുടങ്ങി ഇലകളിൽവരെ ചെറിയൊരു മൺകുടം കണക്കെ കൂടുണ്ടാക്കുന്ന 'വേട്ടാളൻ' എന്നറിയപ്പെടുന്ന ഈ കടന്നലിനെ അറിയാത്തവരുണ്ടാകില്ല എന്ന് കരുതുന്നു. പ്രകൃതിയിലെ ഒരു അത്ഭുത ശില്പികളാണിക്കൂട്ടർ. Potter wasp എന്നു ഇംഗ്ളീഷിൽ അറിയപ്പെടുന്ന, വെസ്‌പിഡെ (Vespidae) എന്ന കുടുംബത്തിലെ യൂമേനിനാ (Eumeninae) എന്ന ഉപ കുടുംബത്തിൽപ്പെട്ടവരാണിവർ. ഇതിൽത്തന്നെ മനോഹരമായ മഞ്ഞയും കറുപ്പും കലർന്ന 'ഫിമെനെസ് ഫ്ലാവോപിക്ടം (Phimenes flavopictum)' എന്നൊരിനവും 'ഡെൽറ്റ പിരിഫോം (Delta pyriforme)' എന്ന് പേരുള്ള മറ്റൊരിനിവുമാണ് നമ്മുടെ നാട്ടിൽ കൂടുതലും കാണുന്നത്. മുട്ടയിടാറാകുമ്പോൾ പെൺകടന്നൽ കൂടുണ്ടാക്കാൻ അനുയോജ്യമായ മണ്ണ് കണ്ടെത്തുകയും തന്റെ വായിൽനിന്നും തികട്ടിവരുത്തുന്ന ദ്രാവകം (Regurgitated water) ഉപയോഗിച്ച് ചെറിയ ഗോളങ്ങളാക്കി കൂടിനു വേണ്ടിയുള്ള നിർദ്ദിഷ്ട സ്ഥലത്തെത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊണ്ട് വരുന്ന മണ്ണും വായിൽ നിന്നൂറിവരുന്ന ദ്രാവകവുമുപയോഗിച്ചു ഒരു കഴുത്തിടുങ്ങിയ കുടത്തിന്റെ ആകൃതിയിൽ മനോഹരമായൊരു കൂടു തയ്യാറാക്കുന്നു, ഒരു അളവുകോലുമില്ലാതെത്തന്നെ. ഒരു കൂട്ടിൽ ഒരു മുട്ടയെ നിക്ഷേപിക്കാറുള്ളു. വിരിഞ്ഞിറങ്ങുന്ന കടന്നലിന്റെ ലാർവ്വക്ക് ഭക്ഷിക്കാനായി ശലഭങ്ങളുടെയും വണ്ടുകളുടെയും ലാർവകൾ, ചിലന്തികൾ എന്നിവയെ തന്റെ വിഷമുള്ളുകൊണ്ടു തളർത്തി(കൊല്ലാറില്ല) കൂട്ടിൽ ശേഖരിച്ചു വക്കുന്നു. അതിനു ശേഷം കൂടിന്റെ മുഖം നേർമ്മയിൽ അടക്കുന്നു. ഇങ്ങനെ ശേഖരിവക്കുന്നവയെ ഭക്ഷിച്ചു ലാർവകൾ വലുതാകുന്നു.
പ്രായപൂർത്തിയായ കടന്നലുകൾക്കു പൂന്തേനാണ്(Nectar) പ്രധാന ആഹാരം. മറ്റു കടന്നലുകളെപ്പോലെ (Paper wasp) ഇവ കോളനിയായി ജീവിക്കുന്നവയല്ല എന്ന് മാത്രമല്ല വലിയ ആക്രമണകാരികളുമല്ല.
ചിത്രം 1)Phimenes flavopictum
ചിത്രം 2)Delta pyriforme

വേറൊരിനം കടന്നൽ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരും...നന്ദി...


Phimenes flavopictum

Delta pyriforme

Delta pyriforme



Nest making Video
https://www.youtube.com/watch?v=hqf7L6p2dj4

Comments

Popular posts from this blog

Life cycle of 'Transverse Ladybird Beetle - Coccinella transversalis'

Lessons from weaver ants (Oecophylla smaragdina).

Tea Mosquito Bug (Helopeltis Theivora)