Blue banded bee (Amegilla cingulifera) നീലവളയൻ തേൻവണ്ട്

മലയാളം പേര്: നീലവളയൻ തേൻവണ്ട്
Common name: Blue-banded bee
Scientific name: Amegilla cingulifera
Family: Apidae 
Subfamily: Apinae

മനോഹരമായ നീലവളയങ്ങളോടുകൂടിയ തേനീച്ച പോലുള്ള ഒരു ഷഡ്പദം . ആണിന് അഞ്ചു വളയങ്ങളും പെണ്ണിന് നാല് വളയങ്ങളും ഉണ്ടായിരിക്കും. കർഷകർക്കുപകാരിയായ ശക്തമായ പരാഗകാരിയായ ഒരു ഷഡ്പദമാണിത്. ഓസ്‌ട്രേലിയയിലെ കൃഷിയുടെ മുപ്പതു ശതമാനം പരാഗണവും നടത്തുന്നത് ഇവയിൽപ്പെട്ട Amegilla cingulata ആണത്രെ.
ഇവ അതിവേഗത്തിൽ പറക്കുന്നവയാണ്. കുത്തുന്ന അവയവമുണ്ടെങ്കിലും ആക്രമണകാരികളല്ല. സാധാരണ തേനീച്ചകളെപ്പോലെ പൂന്തേൻ തന്നെയാണ് ഭക്ഷണം. പക്ഷെ സാമൂഹ്യ ജീവികളല്ല. രാത്രിയിൽ മെലിഞ്ഞ മരക്കമ്പുകളിൽ ഒറ്റയായോ കൂട്ടമായോ ഇരിക്കുന്നത് കാണാറുണ്ട്.
ഉണങ്ങിയ പുഴയോരങ്ങൾ, ഇഷ്ടികയുടെ വിടവുകൾ. മൃദുവായ കല്ലുകൾ എന്നിവയിലൊക്കെയാണു സാധാരണ കൂടുകളുണ്ടാക്കാറുള്ളത്.
തവളകൾ, പക്ഷികൾ തുടങ്ങിയവയാണ് പ്രധാന ശത്രുക്കൾ. കൂടാതെ പുഴയോരങ്ങൾ വൃത്തിയാക്കുമ്പോൾ ഇവയുടെ കൂടുകൾ വൻതോതിൽ നശിപ്പിക്കപ്പെടാറുണ്ട്.


Sleeping female

Young male

In-flight

In-flight

In-flight

Comments

Post a Comment

Popular posts from this blog

Robber Flies (Asilidae)

Blue Tiger Moth (Dysphania percota) വെങ്കണ നീലി

Potter wasp